കനത്ത വേനൽചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിച്ച് വൈദ്യുതി സ്വന്തമാക്കാനാണ് റെഗുലേറ്ററി കമ്മീഷൻ ഗ്രീൻ സിഗ്നൽ നൽകിയത്.
മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഓരോ ആഴ്ചയും ലഭ്യമാകുന്ന വൈദ്യുതിയുടെ അളവും നിരക്കും കമ്മീഷനെ അറിയിക്കണമെന്ന നിബന്ധനയും ഇതോടൊപ്പം നിർദേശിച്ചിട്ടുണ്ട്.

0 Comments