LATEST

6/recent/ticker-posts

Header Ads Widget

പാമ്പുകടിയേറ്റാല്‍ ആന്റിവെനം തേടി അലയേണ്ട, ലഭ്യമായ ആശുപത്രികളുടെ വിവരം 108 ആംബുലന്‍സില്‍ വിളിച്ചാൽ ലഭിക്കും



പാമ്പുകടിയേറ്റവർക്ക് നൽകേണ്ട ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരം ലഭ്യമാകാൻ ഇനി 108 ആംബുലൻസിൽ വിളിച്ചാൽ മതി. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് ടീമിന് കൈമാറി.

പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആംബുലൻസിൽ വിളിച്ച് സഹായം തേടണമെന്നും അനാവശ്യമായി ചലനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 108 ടീമിന് ആശുപത്രികളുടെ ലിസ്റ്റ് നൽകുന്നതിനാൽ ആന്റി വെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയേണ്ട വരില്ല.

സംസ്ഥാനത്ത് നിലവിൽ 146 ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments